ഗാസ- ഇസ്രായില്‍ കൂട്ടക്കുരുതി തുടരുന്ന ഗാസയില്‍ സിറ്റി സ്‌കൂളില്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെയാണ് സ്‌കൂളിനുനേരെ മിസൈല്‍,പീരങ്കി ആക്രമണം നടന്നത്. ഗാസയിലെ അല്‍നാസര്‍ പരിസരത്ത് അല്‍ബുറാഖ് സ്‌കൂളിനുള്ളില്‍ നിന്ന് 50 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അല്‍ശിഫ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.