Sorry, you need to enable JavaScript to visit this website.

അദാനി ഗ്രൂപ്പിനെതിരെ ലേഖനം;മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂദല്‍ഹി-അദാനി ഗ്രൂപ്പിനെതിരെ ലേഖനമെഴുതിയെന്നാരോപിച്ച് ഗുജറാത്ത് പോലീസ് സമന്‍സ് അയച്ച ഫിനാന്‍ഷ്യല്‍ ടൈംസ് മാധ്യമ പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. ഗുജറാത്ത് പോലീസിന്റെ സമന്‍സ് ലഭിച്ച ബെഞ്ചമിന്‍ പാര്‍ക്കിന്‍, ക്ലോ കോര്‍ണിഷ് എന്നീ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍ബന്ധിത നടപടികള്‍ പാടില്ലെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.

കേസില്‍ ഗുജറാത്ത് പോലീസിന്റെ പ്രതികരണം തേടിയ ബഞ്ച് അടുത്ത വാദം കേള്‍ക്കുന്നത് വരെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും ഉണ്ടാവരുതെന്ന് വ്യക്തമാക്കി. അതേസമയം,  ഇരുവരും ഹൈക്കോടതിയെ സമീപിക്കാതെ എന്തുകൊണ്ടാണ് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്ന് വാദത്തിനിടെ ബഞ്ച് ചോദിച്ചു.എല്ലാവരും നേരിട്ട് സുപ്രീംകോടതിയില്‍ വന്നാല്‍ ബുദ്ധിമുട്ടാകുമെന്നും ബഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ബെഞ്ചമിന്‍ പാര്‍ക്കിനോ, ക്ലോ കോര്‍ണിഷോ അല്ല ലേഖനമെഴുതിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാള്‍ പറഞ്ഞു. ഇരുവരും   ഗുജറാത്തില്‍ താമസിക്കുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദല്‍ഹിയിലെയും ഗുജറാത്തിലെയും രണ്ട് വ്യത്യസ്ത ഹൈക്കോടതികളില്‍ വെവ്വേറെ ഹരജികള്‍ ഫയല്‍ ചെയ്യുന്നത് ഒഴിവാക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അഗര്‍വാള്‍ വിശദീകരിച്ചു.

നേരത്തെ അദാനി ഗ്രൂപ്പ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ചുള്ള ലേഖനത്തിന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിലെ ലേഖകര്‍ക്ക് ഗുജറാത്ത് പോലീസ് സമന്‍സ് അയച്ചിരുന്നു. ഇവരുടെ അറസ്റ്റും സുപ്രീംകോടതി തടഞ്ഞിരുന്നു.
 

Latest News