ന്യൂദല്‍ഹി - ദല്‍ഹിയില്‍ പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഇരുപത്തിയെട്ടുകാരനായ ശൊരാബാണ് സുഹൃത്ത് ആയിഷയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അനുവദിച്ച സമയം കഴിഞ്ഞിട്ടും മുറിയില്‍ നിന്നും പുറത്തുവരാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ ദല്‍ഹി പോലീസ് അന്വേഷണം തുടങ്ങി.