ന്യൂദല്‍ഹി - സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. ബാങ്കിംഗ് റെഗുലേഷന് ആക്ട് (ബി.ആര് ആക്ട്), 1949 ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്ന വാക്കുകള്‍ പേരുകളുടെ ഭാഗമായി ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് അറിയിപ്പ്.
1949 ലെ ബി.ആര് ആക്ടിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ ബാങ്കിംഗിന് തുല്യമായ വ്യവഹാരങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് ചെയ്യാന്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. മാത്രമല്ല ഈ സ്ഥാപങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്റെ പരിരക്ഷ ലഭ്യമല്ലെന്നും ആര്.ബി.ഐ അറിയിച്ചു. സഹകരണ സംഘങ്ങളില്‍ ഇടപാട് നടത്തുന്നതിന് മുന്‍പ് ആര്.ബി.ഐ നല്കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്.