മുംബൈ - പഴയതോ പുതിയതോ ആയ ഏത് കാറിനെയും മിനിറ്റുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട് കാറാക്കി മാറ്റാന്‍ കഴിയുന്ന പോക്കറ്റ് സൈസ് ഒബിഡി (ഔട്ട് ബൗണ്ട് ഡയലര്‍) ഉപകരണമാണ് ജിയോ പുതുതായി അവതരിപ്പിച്ചിക്കുന്നത്. ജിയോ മോട്ടീവ് 2023 എന്നാണ് പേരിട്ടിരിക്കുന്നത്. ഇതൊരു പ്ലഗ് ആന്‍ഡ് പ്ലേ ഉപകരണമാണ്. ഇത് കാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇത് ബന്ധിപ്പിക്കുന്നതിന് ഒബിഡി പോര്‍ട്ട് പോര്‍ട്ട് ഉപയോഗിച്ചാല്‍ മതിയാകും.
ഇന്നത്തെ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോടെയാണ് എത്തുന്നത്. ഇത്തരം ഫോണുകള്‍ സ്മാര്‍ട്ട് കണക്ടിവിറ്റി അനുവദിക്കുന്ന വാഹനങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതു വഴി 4ഏ ജിപിഎസ് ട്രാക്കര്‍, തത്സമയ ലൊക്കേഷന്‍ ട്രാക്കിംഗ്, ജിയോ, ടൈം ഫെന്‍സിംഗ്, എന്‍ജിന്‍ ആരോഗ്യം, െ്രെഡവിംഗ് പ്രകടനം എന്നിവയുള്‍പ്പെടെ കാറിന്റെ ഇന്റേണലുകള്‍ ഉപയോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയും.
ജിയോമോട്ടിവ്, ജിയോ സിം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കാറുകളുടെ ഡാഷ് ബോര്‍ഡിന് കീഴില്‍ ഈ യൂണിറ്റ് കണക്ട് ചെയ്യാനുള്ള പോര്‍ട്ട് ഉണ്ടായിരിക്കും. അതേസമയം ഈ യൂണിറ്റ് ഉപയോഗിക്കുന്നതിന് പ്രത്യേക ഡാറ്റ പ്ലാനുകള്‍ ഒന്നും തന്നെ ആവശ്യമില്ലെന്നതാണ് സവിശേഷത.