ചെന്നൈ- ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബറില്‍ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ 2024 പൊങ്കലിനാണ് റിലീസാകുന്നത്.
ധനുഷിന്റെ 47-ാമത് ചിത്രമായ ക്യാപ്റ്റന്‍ മില്ലറില്‍ വിപ്ലവ നായകനായി അദ്ദേഹം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാന്‍ ബണ്ണും താടിയും മനോഹരമായി നീട്ടി വളര്‍ത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.
അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറില്‍ ടി. ജി. നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡി. ഓ. പി: സിദ്ധാര്‍ഥ നൂനി, സ്റ്റണ്ട്: ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍: നാഗൂരന്‍ രാമചന്ദ്രന്‍, സംഭാഷണം: മദന്‍ കര്‍ക്കി, സംഗീതം: ജി. വി. പ്രകാശ് കുമാര്‍, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.