Sorry, you need to enable JavaScript to visit this website.

ഭയപ്പെടുത്താന്‍ മമത വെള്ളിയാഴ്ച എത്തും

വ്യത്യസ്തമായ ഹൊറര്‍ കഥ പറഞ്ഞ് മംമ്ത മോഹന്‍ദാസ് നായികയാവുന്ന നീലി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. 'തോര്‍ത്ത്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് 'നീലി' സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്. ചിത്രത്തില്‍ മംമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും മുന്നേറുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ ഒരു പാരാ നോര്‍മല്‍ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.
ഹൊററും മിസ്റ്ററിയും കോമഡിയുമൊക്കെയുള്ള ചിത്രമാണ് നീലി എന്ന് മംമ്ത പറഞ്ഞു. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയും ഈ ചിത്രം പറയുന്നുണ്ട്. ഈ ചിത്രത്തോടുള്ള താല്‍പര്യം കാരണം ഇതിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളില്‍ പോലും താന്‍ ഏറെ ശ്രദ്ധ കൊടുത്തു എന്നും ഈ നടി പറയുന്നു. ഹൊറര്‍ ഫിലിമിന്റെ മേക്കിങ് വലിയ ഇഷ്ടമാണ് അതുകൊണ്ടു തന്നെ ഇതിന്റെ സ്‌പോട് എഡിറ്റിംഗ് സമയത്തൊക്കെ കൂടെ ഇരുന്നു അതൊക്കെ കണ്ടു മംമ്ത പറയുന്നു. ഈ ചിത്രത്തിന്റെ മേക്കിങ്ങും ഇതിലെ സസ്‌പെന്‍സും ആണ് ഈ ചിത്രം സ്‌പെഷ്യല്‍ ആക്കുന്നതെന്നാണ് മമതയുടെ പക്ഷം. 

Latest News