ടെല്‍അവീവ്- ഗാസ നഗരത്തിൽനിന്ന് ഫലസ്തീനികളുടെ പലായനത്തിന് ഇസ്രായിലുമായി സഹായിക്കുകയാണെന്ന ആരോപണവുമായി ഹമാസ്.
ഒന്നോ രണ്ടോ ദിവസം വെടിനിര്‍ത്തിയാല്‍ പതിനഞ്ചുവരെ ബന്ദികളെ മോചിപ്പിക്കാന്‍ ഖത്തര്‍ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുകയാണന്ന റിപ്പോർട്ടുകൾക്കിടെ ഗാസക്കാരുടെ പലയാനവും ശക്തമായിരിക്കയാണ്.
മാനുഷിക വെടിനിര്‍ത്തലിനും തടവുകാരുടെ കൈമാറ്റത്തിനുമുള്ള ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് ഈജിപ്ത്, ഖത്തർ അധികൃതർ അറിയിച്ചു.
അതിനിടെ, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി (യു.എന്‍.ആര്‍.വി.എ) ഇസ്രായിലുമായി ചേര്‍ന്ന് ഗാസക്കാരെ നാടുവിടാന്‍ പ്രേരിപ്പിക്കുകയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഗാസ സിറ്റിയില്‍നിന്നും വടക്കന്‍ ഭാഗങ്ങളില്‍നിന്നും ഫലസ്തീനികള്‍ ഇസ്രായില്‍ സൈന്യം നിര്‍ണയിച്ച റൂട്ടുകളിലൂടെ തെക്കന്‍ ഭാഗത്തേക്ക് നീങ്ങുകയാണ്.
ഫലസ്തീനികളുടെ പലായനം വര്‍ധിച്ചിരിക്കെയാണ് ഹമാസ് മീഡിയ ബ്യൂറോ മേധാവി സലാമ മഅറൂവിന്റെ യു.എന്‍. ഏജന്‍സിക്കെതിരായ രൂക്ഷ വിമര്‍ശം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)