Sorry, you need to enable JavaScript to visit this website.

തൊഴിലും ഭക്ഷണവുമില്ല; ഭിക്ഷാടനം എങ്ങനെ നിരോധിക്കുമെന്ന് കോടതി

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലാതായി. ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി ഹൈക്കോടതിയുടെ വിധി. അതേസമയം ഭിക്ഷാടന മാഫിയകളെ തടയുന്നതിനുള്ള നിയമനിര്‍മാണത്തിന് ദല്‍ഹി സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.
ഭിക്ഷാടനം കുറ്റകരമാക്കുന്ന മുംൈബയിലെ നിയമം ദല്‍ഹിയിലേക്കു കൂടി വ്യാപിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വ്യക്തമാക്കിയത്. തൊഴിലും ഭക്ഷണവും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പര്യാപ്തമല്ലാതിരിക്കുമ്പോള്‍ രാജ്യത്ത് ഭിക്ഷാടനം ഒരു കുറ്റമാകുന്നത് എങ്ങനെയാണെന്ന് കഴിഞ്ഞ മേയ് 16ന് കോടതി ചോദിച്ചിരുന്നു.
വിഷയത്തില്‍ രണ്ടു ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചത്. പൗരന്റെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ടാണ് ഹര്‍ഷമന്ദറും കര്‍ണിക സാവ്‌നിയും ഹരജികള്‍ നല്‍കിയത്. യാചകരെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ അവര്‍ക്ക് മതിയായ ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും ഉറപ്പു വരുത്തണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നു. ബോംബെ പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആക്ടിനെയും ഹരജിക്കാര്‍ എതിര്‍ത്തിരുന്നു.

 

Latest News