പട്‌ന- ബിഹാറില്‍ റോഡ് നിര്‍മിച്ച് ഉണങ്ങുംമുമ്പ് മെറ്റലും മറ്റും വാരിക്കൊണ്ടുപോയി ഗ്രാമീണര്‍. നിര്‍മാണത്തിലിരുന്ന മൂന്ന് കിലോ മീറ്റര്‍ നീളമുള്ള റോഡാണ് മോഷണം പോയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീഡിയോയും പ്രചരിക്കുകയാണ്.
ജെഹവാബദിലെ ഔദാന്‍ ബിഘ എന്ന ഗ്രാമത്തിലാണ് റോഡ് മോഷണം. മോഷണത്തിന് പിന്നില്‍ ഒന്നും രണ്ടും അഞ്ചും ആളുകളല്ല. ഒരു ഗ്രാമം മുഴുവനുമാണ്. ജില്ലാ ആസ്ഥാനവും ഗ്രാമവും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. ആര്‍ജെഡി എംഎല്‍എ സതീഷ് കുമാര്‍ രണ്ട് മാസം മുന്‍പാണ് റോഡ് നിര്‍മാണത്തിന് തറക്കല്ലിട്ട് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
റോഡ് നിര്‍മ്മിക്കാന്‍ ഇട്ട കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുന്‍പ് വലിയ കൊട്ടയില്‍ ഗ്രാമീണര്‍ വാരിയെടുക്കുന്നതിന്റെ വിഡിയോ ആണ് വൈറലായത്. റോഡ് നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന മണല്‍, കല്ല് എന്നിവയും ഗ്രാമീണര്‍ റോഡില്‍ നിന്ന് അവരവരുടെ വീടുകളിലേക്ക് കൊണ്ട് പോയി. ബിഹാര്‍ ഒരിക്കലും നന്നാകാന്‍ പോകുന്നില്ലെന്നാണ് ആളുകളുടെ കമന്റ്.
Govt tried to make a road for villagers in Bihar, the villagers started looting material of the road and took it home Never change my Bihar pic.twitter.com/RKyp2qvkhC
— Gabbar (@GabbbarSingh) November 7, 2023