ജിയാങ്‌സു- മൂന്ന് പുരുഷന്മാരെ വിവാഹം കഴിച്ച് 75 ലക്ഷം രൂപ തട്ടിയതിന് ചൈനീസ് യുവതിക്കെതിരെ കേസ്. കിഴക്കന്‍ ചൈനയില ജിയാങ്‌സു പ്രവിശ്യയില്‍ നിന്നുള്ള ഷൗ എന്ന 35 കാരിയാണ് പുരുഷന്മാരെ കബളിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷൗ നിയമപരമായി വിവാഹിതയാണെന്നും മറ്റ് പുരുഷന്മാരുമായി ഡേറ്റിംഗ് ആരംഭിക്കുമ്പോള്‍ ഒരു മകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷൗ പിന്നീട് ജോലിസ്ഥലത്തോ ഓണ്‍ലൈനിലോ ആണ് മൂന്ന് പുരുഷന്മാരെ കണ്ടുമുട്ടി വിവാഹം ചെയ്തത്. ബിസിനസുകാരനായ യഥാര്‍ത്ഥ ഭര്‍ത്താവില്‍ നിന്ന് മൂന്ന് വിവാഹങ്ങള്‍ സമര്‍ഥമായി മറച്ചുവെക്കുകയും ചെയ്തു.
ലുവോ, ഷാങ്, സു എന്നീ കുടുംബപ്പേരുകളുള്ള മൂന്ന് പുരുഷന്മാരുമായി ഷൗ ഏതാനും മാസങ്ങള്‍ പ്രണയിച്ചു. താമസിയാതെ, തന്നെ വിവാഹം കഴിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. യുവതി പുതിയ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തന്റെ വീട് പൊളിച്ചുവെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അവിവാഹിതയായി തുടരേണ്ടതുണ്ടെന്നുമാണ് കള്ളം പറഞ്ഞത്. എന്നിരുന്നാലും, സമ്മാനങ്ങളും പണവും ശേഖരിക്കാന്‍ ഒരു വിവാഹ ചടങ്ങ് നടത്താന്‍ യുവതി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നനു. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടി ആളുകളെ വാടകയ്‌ക്കെടുത്തിരുന്നു. ഷൗ ഒരു ഭര്‍ത്താവിനോടൊപ്പമായിരുന്നപ്പോള്‍ താന്‍ ജോലിക്കായി യാത്ര ചെയ്യുകയാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്.
മൂന്ന് പേരില്‍നിന്നുമായി 6,6,00 യുവാന്‍ തട്ടിയെടുക്കാനും യുവതിക്ക് സാധിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
താന്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കയാണെന്നും പണം ആവശ്യമാണെന്നും ഭര്‍ത്താവിലൊരാളോട് യുവതി ആവശ്യപ്പെട്ടു. പ്രസവിക്കാന്‍ അമ്മയുടെ വീട്ടില്‍ പോകുമെന്നും പറഞ്ഞു.
സംശയം തോന്നിയ ഭര്‍ത്താവ് യുവതിയുടെ അമ്മയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് ഗര്‍ഭം ധരിച്ചത് കള്ളമാണന്ന് മനസ്സിലായത്. തുടര്‍ന്ന് യുവതിക്കെതിരെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് യുവതി മറ്റ് പുരുഷന്മാരെയും കബളിപ്പിച്ചതായും പോലീസ് കണ്ടെത്തി.
വലിയ തുക ഉള്‍പ്പെട്ട വഞ്ചന ആയതിനാല്‍ യുവതി 10 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
ഷൗവിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം, അവളുടെ നിയമപരമായ ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്തുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.