(ഗാസയിലെ ഏറ്റവും വലിയ മെഡിക്കൽ സ്ഥാപനമായ അൽഷിഫ ഹോസ്പിറ്റലിലെ യുവ സർജനാണ് സാറ അൽ സഖ എഴുതുന്നു)
എല്ലാ ദിവസവും നമ്മൾ പറയുന്നത് എക്കാലത്തെയും മോശമായ ദിവസമാണ് ഇന്ന് എന്നാണ്. എന്നാൽ, തീർച്ചയായും അടുത്ത ദിവസം ഇതിലും മോശമാകും. അൽഷിഫ ഹോസ്പിറ്റൽ ജീവിച്ചിരിക്കുന്നവരാലും മരിച്ചവരാലും നിറഞ്ഞു കവിയുന്നു. അതിനാൽ ഒരു രോഗിയിൽ നിന്ന് അടുത്തയാളിലേക്ക് ഓടുന്നു. ഒരാൾക്ക് കുറച്ച് മിനിറ്റ് മാത്രം വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾ രോഗികളെ തറയിലോ സ്‌ട്രെച്ചുകളിലോ ഇടനാഴികളിലോ നിരത്തിക്കിടത്തുകയാണ്. ആവശ്യത്തിന് ഓപ്പറേഷൻ മുറികളോ വീണ്ടെടുക്കൽ മുറികളോ ഇല്ല, ചികിത്സയ്ക്കായി മാറ്റിവെക്കാൻ സ്ഥലമില്ലാത്തതിനാൽ നിരവധി പേർ മരിച്ചു.
മുറിവേറ്റവരിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ചിലർ നിലവിളിക്കുന്നു. മറ്റുള്ളവർ വിറയ്ക്കുന്നു. അല്ലെങ്കിൽ തറയിലെ താൽക്കാലിക കട്ടിലിൽ ഉറങ്ങുന്നു. കുട്ടികളെ പരിചരിക്കുന്നതാണ് ജോലിയിലെ ഏറ്റവും പ്രയാസപ്പെട്ട ഭാഗം.
കുട്ടികൾ കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. അവർ കരയുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കരയുന്ന കുട്ടികളുടെ മുന്നിൽ നിസ്സഹായനാകാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ പീഡിയാട്രിക്‌സിലേക്ക് പോയില്ല. അൽഷിഫ ഹോസ്പിറ്റലിലെ മോർച്ചറി പരമാവധി ശേഷിയിലെത്തി. പ്രധാന കെട്ടിടത്തിന് പുറത്ത് മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഒരു കൂടാരം സ്ഥാപിച്ചിട്ടുണ്ട്. ഫ്രോസൺ ചിക്കൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകളായിരുന്നു ഇത്.