ന്യൂദല്‍ഹി-സ്വവര്‍ഗരതിയും വിവാഹേതര ബന്ധവും വീണ്ടും ക്രിമിനല്‍ കുറ്റമാക്കാന്‍ ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയുടെ ശിപാര്‍ശ. ഐ പിസി, സി ആര്‍ പിസി, തെളിവ് നിയമം എന്നിവയില്‍ അടിമുടി മാറ്റം വരുത്തുന്ന മൂന്ന് ബില്ലുകളിന്‍മേലുള്ള കരട് റിപോര്‍ട്ടുകളിലാണ് പാര്‍ലിമെന്ററി സമിതി ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ഉള്‍പ്പെടെ പത്ത് പ്രതിപക്ഷ എംപിമാര്‍ ശുപാര്‍ശയെ എതിര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2018ല്‍ സുപ്രിംകോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പാര്‍ലിമെന്ററി സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി. എം പി ബ്രിജ് ലാലാണ് സമിതിയുടെ അധ്യക്ഷന്‍. ബില്ലുകളില്‍ വിശദപഠനം നടത്താന്‍ സമിതിക്കു മൂന്നു മാസത്തെ സമയമാണ് നല്‍കിയിരുന്നത്. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ മൂന്നുമാസം കൂടി സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ സര്‍ക്കാരിന് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം.