അഹമ്മദാബാദ്- വയോധികയെ കൊലപ്പെടുത്തിയ ശേഷം അത് 22 കാരിയാണെന്ന് വരുത്തി തീര്‍ത്ത ശേഷം വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കമിതാക്കള്‍ പിടിയില്‍. ഗുജറാത്തിലാണ് 87കാരിയെ കൊലപ്പെടുത്തിയ കമിതാക്കള്‍ പിടിയിലായത്.
മരിച്ചത് കാമുകിയാണ് എന്ന് വരുത്തിതീര്‍ത്ത് അവളോടൊപ്പം വിദേശത്തേക്ക് ഒളിച്ചോടുന്നതിന് വേണ്ടിയാണ് 87കാരിയെ 21കാരന്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
22കാരിയായ കാമുകിക്ക് സമാനമായ പൊക്കവും ഭാരവുമുള്ള സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചില്‍ ആണ് 87കാരിയില്‍ എത്തിയത്. തുടര്‍ന്ന് 87കാരിയെ കൊലപ്പെടുത്തുകയായിരുന്നു. കച്ച് ജില്ലയിലെ ബചൗ പട്ടണത്തിലാണ് സംഭവം. 87കാരിയായ ജെതി ഗാലയുടെ മരണത്തില്‍ രാജുവിനെയും രാധികയെയുമാണ് പോലീസ് പിടികൂടിയത്. ഇരുവരും അകന്ന ബന്ധുക്കളാണ്. ഇവരുടെ ബന്ധത്തില്‍ കുടുംബങ്ങള്‍ എതിരായിരുന്നു.
വിദേശത്തേക്ക് കടക്കുന്നതിന് മുന്‍പ് രാധിക മരിച്ചതായി വരുത്തിതീര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്. ചോദ്യം ചെയ്യലില്‍ 87കാരിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. മൃതദേഹം ട്രോളി ബാഗിലാക്കി അച്ഛന്റെ ഓഫീസില്‍ ഒളിപ്പിച്ചതായും രാജു മൊഴി നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മൃതദേഹം കത്തിച്ച ശേഷം രാധികയെ ആരോ കൊലപ്പെടുത്തിയെന്ന് ആരോപിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. കൊല്ലപ്പെട്ട വയോധിക്ക് രാധികയുടെ പൊക്കമാണുള്ളത്. കൂടാതെ ഇരുവര്‍ക്കും ഏകദേശം ഒരേ ഭാരമാണ്. ഇതാണ് കൊലപ്പെടുത്താന്‍ ജെതി ഗാലയെ ഇരുവരും തെരഞ്ഞെടുക്കാന്‍ കാരണം. വയോധിക തനിച്ചാണ് താമസിച്ചിരുന്നത്. മക്കള്‍ രണ്ടുപേരും മുംബൈയിലാണ്. അതിനാല്‍ കൊലപ്പെടുത്തിയാലും വലിയ സംശയങ്ങള്‍ ഉണ്ടാവില്ലെന്ന് ഇരുവരും കരുതിയതായും പോലീസ് പറഞ്ഞു.
ഗാലയെ കാണാനില്ലെന്ന് കാട്ടി അയല്‍വാസികള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. രാജുവിന്റെ അച്ഛന്റെ കടയില്‍ നിന്ന് രക്തത്തുള്ളികള്‍ പുറത്തേയ്ക്ക് വന്നിരുന്നു. കടയുടെ താക്കോല്‍ ചോദിച്ചപ്പോള്‍ മകന്റെ കൈയിലാണെന്നാണ് അച്ഛന്‍ പറഞ്ഞത്. തുടര്‍ന്ന് പൂട്ട് ത തകര്‍ത്ത് അകത്തുകയറിയപ്പോള്‍ വയോധികുടെ ശരീരഭാഗങ്ങള്‍ ട്രോളി ബാഗില്‍ കണ്ടെത്തി.