Sorry, you need to enable JavaScript to visit this website.

തെലങ്കാനയില്‍ സി. പി. ഐയും കോണ്‍ഗ്രസും ധാരണ

ഹൈദരാബാദ്- തെലങ്കാനയില്‍ സി. പി. ഐയും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിക്കാന്‍ ധാരണ. കോണ്‍ഗ്രസിന്റെ ഒരു സീറ്റ് സി. പി. ഐക്ക് നല്‍കും. 

കൊത്തഗുഡം മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സീറ്റില്‍ സി. പി. ഐ മത്സരിക്കുന്നത്. പോനംനേനി സാംബശിവറാവുവാണ് കോണ്‍ഗ്രസ് പിന്തുണയോടെ മത്സര രംഗത്തുള്ളത്. 

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് സി. പി. ഐക്ക് നല്‍കിയത്. നേരത്തെ സീറ്റ് ധാരണയിലെത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് സി. പി. എം പിന്‍മാറിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുമായി സി. പി. ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഒരു സീറ്റില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ധാരണ പ്രഖ്യാപിച്ചത്.

Latest News