കൊച്ചി- കമല്‍ഹാസന്‍- മണിരത്നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയില്‍ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രേക്ഷകരിലേക്കെത്തിയത്.
'തഗ് ലൈഫ്' എന്നാണ് ആരാധകര്‍ ഏറെ കാത്തിരുന്ന കമല്‍ഹാസന്‍- മണിരത്നം ചിത്രത്തിന്റെ പേര്. 'രംഗരായ സത്യവേല്‍നായകന്‍' എന്നാണ് ഉലകനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമല്‍ഹാസന്റെ അറുപത്തി ഒന്‍പതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്നു ടൈറ്റില്‍ റിലീസിന് മുന്‍പുള്ള മണിക്കൂറുകളില്‍ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ചിത്രത്തില്‍ കമല്‍ ഹാസനും മണിരത്‌നവും ഇസൈപുയല്‍ എ. ആര്‍. റഹ്മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നു.
മണിരത്നത്തിനോടൊപ്പം പ്രഗത്ഭരായ ടീമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഛായാഗ്രാഹകന്‍: രവി കെ. ചന്ദ്രന്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് എന്നിവരോടൊപ്പം മറ്റു മികച്ച സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രമായിരിക്കും
'തഗ് ലൈഫ്'. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.