പ്ലൈവുഡിനും മരത്തടികൾക്കും പകരം ഉറപ്പുള്ള വിഐആർ എംഡിഎഫ് പാനലുകൾ ഒരുക്കി റുഷിൽ ഡെക്കൊർ. ദീർഘകാലം നിലനിൽക്കുന്ന മനോഹരമായ ഫർണിച്ചറുകളും അലമാരകളും വാതിലുകളും മറ്റും ഒരുക്കാൻ അനുയോജ്യമാണ് വിഐആർ എംഡിഎഫ്. ഉത്പന്നത്തിന്റെ ഗുണങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി എഐ അധിഷ്ഠിത പരസ്യം ഒരുക്കിയിരിക്കുകയാണ് റുഷിൽ ഡെക്കൊർ. എംഡിഎഫ് എന്നാൽ വിഐആർ എംഡിഎഫ് എന്നതാണ് പരസ്യ വാചകം. ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള അവസരം ഏറ്റവും ക്രിയാത്മകമായാണ് വിനിയോഗിക്കുന്നതെന്ന് ഡയരക്റ്റർ റുഷിൽ താക്കർ പറഞ്ഞു.