മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് മഹീന്ദ്ര ജീതോ സ്‌ട്രോങ് അവതരിപ്പിച്ചു. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് ജീതോ സ്‌ട്രോങിനുണ്ട്. ഇതോടൊപ്പം കൂടുതൽ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ്. ഡീസൽ വകഭേദത്തിന് 815 കിലോഗ്രാമും സിഎൻജി വകഭേദത്തിന് 750 കിലോഗ്രാമും എന്ന ഉയർന്ന പേലോഡ് ശേഷി ഉൽപാദനക്ഷമത വർധിപ്പിക്കുന്നു. ഡീസൽ വകഭേദത്തിന് ലിറ്ററിന് 32 കിലോമീറ്ററും സിഎൻജി വകഭേദത്തിന് കിലോഗ്രാമിന് 35 കിലോമീറ്ററു, ഇലക്ട്രിക് വാക്വം പമ്പ് അസിസ്റ്റഡ് ബ്രേക്കിംഗ്, ഉപയോക്തൃ സൗഹൃദമായ പുതുപുത്തൻ ഡിജിറ്റൽ ക്ലസ്റ്റർ, മെച്ചപ്പെട്ട സസ്‌പെൻഷൻ എന്നിവ സഹിതം ഈ വിഭാഗത്തിൽ ഈ വാഹനം വേറിട്ടു നിൽക്കുന്നു. ഡ്രൈവർക്കായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്‌സിഡന്റ്് ഇൻഷുറൻസും മഹീന്ദ്ര ലഭ്യമാക്കുന്നു. 3 വർഷം അല്ലെങ്കിൽ 72000 കിലോമീറ്റർ വാറന്റിയും മഹീന്ദ്ര ഇതോടൊപ്പം നൽകുന്നുണ്ട്. ഡീസൽ വകഭേദത്തിന് 5.40 ലക്ഷം രൂപയും സിഎൻജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് ആകർഷകമായ വില (എക്‌സ് ഷോറൂം, കേരളം).