ഗാസ - ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഗാസയിലെ വീടിന് നേരെ ഇസ്രായില്‍ ഡ്രോണ്‍ മിസൈല്‍ തൊടുത്തുവിട്ടതായി ഹമാസുമായി ബന്ധപ്പെട്ട അല്‍അഖ്‌സ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ പതിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും വീട്ടില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
ഹമാസിന്റെ രാഷ്ട്രീയ മേധാവിയായ ഹനിയ 2019 മുതല്‍ ഗാസ മുനമ്പിന് പുറത്ത് തുര്‍ക്കിയിലും ഖത്തറിലുമായാണ് താമസിക്കുന്നത്.