Sorry, you need to enable JavaScript to visit this website.

സസ്‌പെന്‍സ് പൊട്ടിച്ച് മോഹന്‍ലാല്‍, ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് കാത്തിരിക്കുകയാണ് ആരാധകര്‍. വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ചുള്ളത്.  ചിത്രത്തെക്കുറിച്ച് ഒരു പ്രധാന അപഡേറ്റ് ഇന്ന് വൈകീട്ട് നല്‍കുമെന്ന് മോഹന്‍ലാല്‍ രാവിലെ തന്നെ അറിയിച്ചിരിക്കുന്നു. ആ സസ്പന്‍സ് മറ്റൊന്നുമല്ല, ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
2024 മാര്‍ച്ച് 28നാണ് 'ബറോസ്' തിയറ്ററുകളില്‍ എത്തുക. ഒരു 3 ഡി പോസ്റ്ററിലൂടെയാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് 'ബറോസ്'.

 

Latest News