ചെന്നൈ- പൊന്നിയിന്‍ സെല്‍വന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. കമല്‍ഹാസന്‍ ആണ് ചിത്രത്തില്‍ നായകന്‍ ആവുന്നത്. പുതിയ ചിത്രത്തിലേക്ക് നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മണിരത്‌നം.
നയന്‍താരയെ ആണ് മണിരത്‌നം നായികയായി കണ്ടത്. എന്നാല്‍ നയന്‍താര ആവശ്യപ്പെടുന്ന പ്രതിഫലം താങ്ങാന്‍ പറ്റില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തുന്നത്. 12 കോടി രൂപയാണ് നയന്‍താര പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക താങ്ങാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നയന്‍താര വേണ്ട എന്നാണ് നിര്‍മ്മാതാക്കള്‍ എടുത്ത തീരുമാനം.
സായ് പല്ലവി, സാമന്ത റൂത്ത് പ്രഭു എന്നിവരെയും നായികയായി ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഇവരും ഈ സിനിമയുടെ ഭാഗമായില്ല. ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തൃഷയായിരിക്കും ചിത്രത്തിലെ നായിക എന്നാണ് അറിയുന്നത്.