Sorry, you need to enable JavaScript to visit this website.

ഡെമോക്രാറ്റുകള്‍ എതിര്‍ത്തിട്ടും ഇസ്രായേലിന് 14.3 ബില്യന്‍ ഡോളര്‍ സഹായ പദ്ധതിയുമായി റിപ്പബ്ലിക്കന്‍മാര്‍

വാഷിംഗ്ടണ്‍- ഡെമോക്രാറ്റുകളുടെ എതിര്‍പ്പുകളെ മുഖവിലക്കെടുക്കാതെ ഇസ്രായേലിന് 14.3 ബില്യണ്‍ ഡോളര്‍ സഹായം നല്‍കാനുള്ള റിപ്പബ്ലിക്കന്‍ പദ്ധതി യു. എസ് ജനപ്രതിനിധി സഭ പാസാക്കി. ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ക്കുകയും സെനറ്റില്‍ ബില്ല് പരാജയപ്പെട്ടേക്കുമെന്നും വൈറ്റ് ഹൗസിന്റെ വീറ്റോ നേരിടേണ്ടിവരുമെന്നുമൊക്കെ വാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും റിപ്പബ്ലിക്കന്‍മാര്‍ വകവെച്ചില്ല. 

റിപ്പബ്ലിക്കന്‍മാര്‍ ഭൂരിപക്ഷവും ബില്ലിനെ പിന്തുണക്കുകയും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷവും എതിര്‍ക്കുകയും ചെയ്തിട്ടും ഇസ്രായേലിനെ സഹായിക്കാനുള്ള പദ്ധതി 226- 196 എന്ന നിലയിലാണ് പാസായത്.

റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കറായി പുതുതായി ചുമതലയേറ്റ മൈക്ക് ജോണ്‍സന്റെ കീഴില്‍ ആദ്യത്തെ പ്രധാന നിയമനിര്‍മ്മാണ നടപടിയായിരുന്നു ബില്‍ അവതരണം. പ്രസിഡന്റ് ജോ ബൈഡന്‍ ബില്‍ വീറ്റോ ചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഡെമോക്രാറ്റ് നിയന്ത്രിത സെനറ്റിലെ ഭൂരിപക്ഷ നേതാവ് ചക്ക് ഷുമര്‍ ബില്‍ സെനറ്റില്‍ വോട്ടിനായി കൊണ്ടുവരില്ലെന്നും പറഞ്ഞു.

ഹൗസ് ബില്‍ ഇസ്രായേലിന്റെ സൈന്യത്തിന് ശതകോടികളുടെ സഹായം നല്‍കും. ഇസ്രയേലിന്റെ അയണ്‍ ഡോം, ഡേവിഡിന്റെ സ്ലിംഗ് പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് നാല് ബില്യണ്‍ ഡോളറും ഹ്രസ്വ- ദൂര റോക്കറ്റ് ഭീഷണികളെ നേരിടാനും യു. എസ് സ്റ്റോക്കുകളില്‍ നിന്നുള്ള ചില ഉപകരണങ്ങള്‍ കൈമാറാനും കഴിയുന്നതാണ് സഹായം.

ഇസ്രായേല്‍, തായ്‌വാന്‍, യുക്രെയ്ന്‍ എന്നിവയ്ക്കുള്ള ധനസഹായവും മാനുഷിക സഹായവും ഉള്‍പ്പെടെ 106 ബില്യണ്‍ ഡോളറിന്റെ അടിയന്തര ചെലവ് പാക്കേജിന് അംഗീകാരം നല്‍കാനാണ് ബൈഡന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. വിശാലമായ മുന്‍ഗണനകളെ അഭിസംബോധന ചെയ്യുന്ന ഉഭയകക്ഷി ബില്‍ സെനറ്റ് പരിഗണിക്കുമെന്ന് ഷുമര്‍ പറഞ്ഞു

റിപ്പബ്ലിക്കന്‍മാര്‍ക്ക് സഭയില്‍ 221- 212 ഭൂരിപക്ഷമാണു്ള്ളത്. എന്നാല്‍ ബൈഡന്റെ സഹ ഡെമോക്രാറ്റുകള്‍ 51- 49 അനുപാതത്തിലാണ് സെനറ്റിനെ നിയന്ത്രിക്കുന്നത്. നിയമമാകണമെങ്കില്‍ ബില്‍ ഹൗസിലും സെനറ്റിലും പാസാക്കുകയും ബൈഡന്‍ ഒപ്പിടുകയും വേണം.

Latest News