ഒന്നര പതിറ്റാണ്ടിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. റോഷന്‍ സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കരങ്ങളും മഞ്ജുവിനെ തേടിയെത്തി. മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന വിവരം തന്നെ അറിയിച്ചതെന്നും അങ്ങനെയാണ് അവര്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ ഭാഗമാകുന്നതെന്നും റോഷന്‍ പറഞ്ഞു. 'ശ്രീകുമാര്‍ മേനോനാണ് മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചുവരുന്നുണ്ട്, കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നുള്ള വാര്‍ത്ത എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുവുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.
ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്‌മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്.'റോഷന്‍ പറയുന്നു.മഞ്ജുവിന്റെ സിനിമ പ്രവേശം മുടക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.