ബോളിവുഡ്, ഹോളിവുഡ് താരമായ പ്രിയങ്കാ ചോപ്രയുടെ പ്രണയവും വിവാഹവും സംബന്ധിച്ച അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്. പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്നും സൂചനയുണ്ട്. ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ വീഡിയോ. എയര്‍പോര്‍ട്ടിലെത്തിയ പ്രിയങ്കയെ പാപ്പരാസികള്‍ വളഞ്ഞപ്പോള്‍ തന്റെ കയ്യില്‍ കിടന്ന എന്‍ഗേജ്‌മെന്റ് മോതിരം ആരും കാണാതെ പ്രിയങ്ക ഊരി പോക്കറ്റിലേയ്ക്ക് മാറ്റുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ലണ്ടനില്‍ നിക്കിനൊപ്പമായിരുന്നു പ്രിയങ്ക പിറന്നാള്‍ ആഘോഷിച്ചത്. പ്രിയങ്കയ്ക്കായി ന്യൂയോര്‍ക്കിലെ ഒരു ജുവലറി അടച്ചിട്ട് നിക് മോതിരം വാങ്ങിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
തന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കണമെന്ന് ആഗ്രമില്ല എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. എന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശമുണ്ട്. എന്റെ കുടുംബം, സൗഹൃദം, എന്റെ ബന്ധം തുടങ്ങിയവയെക്കുറിച്ച് പ്രതികരിക്കാനോ വിശദീകരിക്കാനോ എനിക്ക് തോന്നുന്നില്ലഎന്നായിരുന്നു സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി.
നേരത്തെ അലി അബ്ബാസ് സംവിധാനം ചെയ്യുന്ന, സല്‍മാന്‍ ഖാന്‍ നായകമായ 'ഭാരത്' എന്ന സിനിമയില്‍ നിന്നും പ്രിയങ്ക ചോപ്ര പി•ാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ ചിത്രം ഉപേക്ഷിക്കുന്നതെന്നാണ് പ്രിയങ്ക ചോപ്ര വിശദീകരിച്ചത്. ഇതു നിക്ക് ജോണുമായുള്ള വിവാഹം തീരുമാനിച്ചതിനെ തുടര്‍ന്നാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കുടുംബ പരിപാടിയില്‍ പ്രിയങ്കാ ചോപ്ര നിക്ക് ജോണിനെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ സിംഗപ്പൂരില്‍ വച്ച് നടന്ന നിക്കിന്റെ സംഗീത പരിപാടിയിലും പ്രിയങ്ക പങ്കെടുത്തിരുന്നു.