ഇത് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാലം. എപ്പോഴാണ് ഞെട്ടിക്കുന്ന ഓഫര്‍ വരുന്നതെന്ന് പറയാനാവില്ല. ഉപഭോക്തക്കള്‍ക്ക് വന്‍ വിലക്കുറവും മറ്റു ആനുകൂല്യങ്ങളും നല്‍കാനാണ് അമസോണിന്റെ ഫ്രീഡം ഓഫര്‍. . സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് ആമസോണ്‍ ഫ്രീഡം ഓഫര്‍. ആഗസ്റ്റ് 9 മുതല്‍ നാലു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക.
40 ശതമാനം വിലക്കുറവാണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വിലക്കുറവ് നല്‍കിയിരിക്കുന്നത്. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നല്‍കുന്ന പ്രത്യേക ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കൂടിയാവുമ്പൊള്‍ പകുതിയിലും കുറഞ്ഞ വിലക്ക് ഉപഭോക്തക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാകും. വാവെയ്, ഷവോമി, വിവോ, വണ്‍പ്ലസ്, ഓണര്‍, മോട്ടൊറോള, നോക്കിയ, റിയല്‍മി 1 എന്നീ ബ്രാഡുകളുടെ സ്മാര്‍ട്ട് ഫോണുകളണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി വിലക്കുറവില്‍ ലഭ്യമാകുക. ഓണറിന്റെ പുതിയ മോഡലായ ഓണര്‍ പ്ലേ ഫ്രീഡം ഓഫറില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണ്‍ ആക്‌സസറീസിനും മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും വലിയ വിലക്കുറവാണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.