ടെല്‍അവീവ്- ഗാസയില്‍ ഹമാസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരില്‍ ഇന്ത്യന്‍ വംശജനായ സൈനികനും. ഇരുപത് വയസ്സായ ഇന്ത്യന്‍ വംശജന്‍ സാര്‍ജന്റ് ഹലേല്‍ സോളമാനാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയില്‍നിന്ന് ധാരാളം ജൂതന്മാര്‍ കുടിയേറി താമസിച്ച തെക്കന്‍ ഇസ്രായില്‍ പട്ടണമായ ഡിമോണയില്‍നിന്നുള്ള സൈനികനാണ് കൊല്ലപ്പെട്ട സോളമന്‍.
ഗാസയില്‍ ആരംഭിച്ച കരയുദ്ധത്തില്‍ ചുരങ്ങിയത് 11 ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പുടത്തിയിരിക്കുന്നത്.