കൊച്ചി - ഇതര മതസ്ഥനെ പ്രണയിച്ചതിന് 14-കാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച് വിഷം കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേസ്. എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സംഭവം. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരേ ക്ലാസിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയുമായി പെൺകുട്ടിയുടെ അടുപ്പമറിഞ്ഞ പിതാവ് ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒപ്പം മൊബൈൽ ഫോണും പിടിച്ചുവാങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഒരു മൊബൈൽ ഫോൺ പെൺകുട്ടിയിൽനിന്നും കണ്ടെടുത്തതോടെ ഇരുവരും തമ്മിലുള്ള പ്രണയം തുടരുകയാണെന്ന് പിതാവിന് മനസ്സിലായി. ഇതേച്ചൊല്ലി പിതാവ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം കമ്പിവടികൊണ്ട് മർദ്ദിച്ച ശേഷം പിതാവ് കുട്ടിയുടെ വായിൽ ബലം പ്രയോഗിച്ച് വിഷം ഒഴിച്ചു കൊടുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അമ്മ ഈ കാഴ്ച കണ്ടതോടെ കുപ്പി പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിഷം കഴിച്ചതോടെ ഛർദ്ദിക്കാൻ തുടങ്ങിയ പെൺകുട്ടിയെ പിതാവ് തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കളനാശിനി കുപ്പിയുടെ അടപ്പ് പെൺകുട്ടി വായ കൊണ്ട് കടിച്ചുതുറന്നപ്പോൾ വിഷം അകത്തായെന്നാണ് പിതാവ് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, വിഷം കഴിച്ചതല്ല, ബലംപ്രയോഗിച്ച് പിതാവ് തന്നെ വിഷം കുടിപ്പിച്ചതാണെന്നാണ് പെൺകുട്ടി നൽകിയ മൊഴിയിലുള്ളത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ആലുവ വെസ്റ്റ് പോലീസെത്തി പിതാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.