ജറൂസലം - ഒറ്റരാത്രികൊണ്ട് അധിനിവേശ വെസ്റ്റ്ബാങ്കില്‍ നടത്തിയ റെയ്ഡുകളില്‍ 38 ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം പറയുന്നു. സൈന്യം ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായവരില്‍ എട്ട് പേര്‍ ഹമാസ് അംഗങ്ങളാണെന്നും സൈന്യം പറയുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍നിന്ന് 60 ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം രാത്രിയും പുലര്‍ച്ചെയുമായി അറസ്റ്റ് ചെയ്തതായി കമ്മീഷന്‍ ഓഫ് ഡിറ്റെയ്‌നിസ് അഫയേഴ്‌സും ഫലസ്തീനിയന്‍ സൊസൈറ്റി പ്രിസണേഴ്‌സ് ക്ലബ്ബും നേരത്തെ പറഞ്ഞിരുന്നു.