കോഴിക്കോട് - കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ യുവാവിനെ വെടിയേറ്റ നിലയിൽ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീനെ(38)യാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് സംശയം. കോഴിക്കോട് പുതിയ ബസ്റ്റാന്റിന് അടുത്തുള്ള മാവൂർ റോഡിലെ എൻ.സി.കെ ടൂറിസ്റ്റ് ഹോമിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വെടിയേറ്റ് ചോരവാർന്ന നിലയിൽ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ കാണാതായതായി ഇന്ന് പുലർച്ചെ രണ്ടിന് ബന്ധുക്കൾ പരാതി നൽകിയിരുന്നുവെന്നും തുടർന്നുള്ള തിരച്ചിലിനിടെയാണ് യുവാവ് ഹോട്ടലിലുണ്ടെന്ന വിവരം ലഭിച്ചതെന്നും പോലീസ് പറഞ്ഞു. യുവാവിന്റെ നില ഗുരുതരമാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.