Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിന്നുന്ന കുതിപ്പുമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ 

കേരളത്തിന്റെ സർവീസ് സഹകരണ മേഖലയിൽ ബാങ്കിംഗ് മേഖലയ്‌ക്കൊപ്പം ജനോപകാര പ്രവർത്തനങ്ങളുമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്. 2022 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 2.68 കോടി രൂപ അറ്റാദായമുണ്ടായി. നവംബർ 26 ന് നടക്കുന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ മെമ്പർമാർക്കുള്ള ലാഭവിഹിതം പ്രഖ്യാപിക്കുമെന്ന് ബാങ്ക് ഭരണ സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
റിസർവ് ആന്റ് പ്രൊവിഷൻസായി 26.07 കോടി രൂപ നീക്കി വെച്ചതിന് ശേഷമുള്ള അറ്റാദായമാണ് 2.68 കോടി രൂപ. റിസർവ് ആന്റ് പ്രൊവിഷ്യൻസ് ഇനത്തിൽ 183.90 കോടി രൂപ ബാങ്കിന് നീക്കിയിരിപ്പുണ്ട്. സിവിൽ സർവീസ്, പി എസ് സി, യു പി എസ് സി, സഹകരണ സംഘങ്ങൾ തുടങ്ങി വിവിധ മത്സര പരീക്ഷകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികളെ ഉന്നത റാങ്ക് കരസ്ഥമാക്കാൻ പ്രാപ്തരാക്കുന്നതിന് പരിശീലന കേന്ദ്രം ബാങ്ക് ആരംഭിക്കും. ചാലപ്പുറത്ത് ബാങ്കിനോടനുബന്ധിച്ച് ആരംഭിക്കാനുദ്ദേശിക്കുന്ന സെന്ററിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകും. ബാങ്കിന്റെ കീഴിൽ ആരംഭിച്ച എം വി ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് രാജ്യത്തെ മികച്ച പത്ത് കാൻസർ ആശുപത്രികളിലൊന്നായിട്ടുണ്ട്. ചാലപ്പുറത്തുള്ള ഡയാലിസിസ് സെന്ററിൽ 12 മെഷീനുകളിൽ മൂന്ന് ഷിഫ്റ്റുകളിലായി 72 രോഗികൾക്ക് പൂർണമായും സൗജന്യ ഡയാലിസിസ് ചെയ്തുവരുന്നു. ബാങ്കിന്റെ കല്ലായ് റോഡ് ശാഖ അപ്‌സര തിയേറ്ററിന് സമീപം സ്വന്തം ഓഫീസ് സ്ഥലത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. 
വാർത്താസമ്മേളനത്തിൽ ചെയർപേഴ്‌സൺ പ്രീമ മനോജ്, വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, ഡയരക്ടർമാരായ ജി നാരായണൻ കുട്ടി, സി.എൻ. വിജയകൃഷ്ണൻ, അഡ്വ. ടി.എം. വേലായുധൻ, അഡ്വ. എ. ശിവദാസ്, എൻ.പി. അബ്ദുൽ ഹമീദ്, ബലരാമൻ വി, കെ.ടി. ബീരാൻ കോയ, ഷിംന പി.എസ്, അബ്ദുൽ അസീസ് എ, അഡ്വ. കെ.പി. രാമചന്ദ്രൻ സംബന്ധിച്ചു.

 

Latest News