ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 1888 രൂപ മുതൽ ആരംഭിക്കുന്ന ആകർഷകമായ ഇഎംഐകളും, ദീപാവലി വരെയുള്ള എല്ലാ ഡെലിവറികൾക്കും നാല് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെ അധിക വാറന്റിയും ഉൾപ്പെടുന്നതാണ് ഈ പരിമിതകാല ഓഫർ.
ജാവ, ജാവ 42, ജാവ 42 ബോബർ, ജാവ പെരാക്ക് എന്നിവ ഉൾപ്പെടുന്നതാണ് ജാവ മോട്ടോർ സൈക്കിൾ നിര. യെസ്ഡി റോസ്റ്റർ, യെസ്ഡി സ്‌ക്രാമ്പ്‌ളർ, യെസ്ഡി അഡ്വഞ്ചർ എന്നിവയാണ് യെസ്ഡി മോട്ടോർ സൈക്കിൾ ശ്രേണിയിൽ വരുന്നത്.