Sorry, you need to enable JavaScript to visit this website.

ഇസ്രായിലില്‍ സാമ്പത്തിക പ്രതിസന്ധി; യുദ്ധേതര ചെലവുകള്‍ നിര്‍ത്താന്‍ 300 വിദഗ്ധരുടെ കത്ത്

ടെല്‍അവീവ്- ഇസ്രായിലില്‍ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന 300 സാമ്പത്തിക ശാസ്ത്രജ്ഞര്‍. ബജറ്റില്‍ അത്യാവശ്യമല്ലാത്ത ചെലവുകള്‍ ഉടന്‍ നിര്‍ത്തിവെക്കാന്‍ ഇവര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ചിനും എഴുതിയ കത്തില്‍ നിര്‍ദേശിച്ചു. ഫലസ്തീനെതിരായ യുദ്ധത്തില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ നിര്‍ദേശം.
ഇസ്രായില്‍ സമ്പദ്ഘടന നേരിടുെന്ന സാമ്പത്തിക പ്രതിസന്ധി നിങ്ങള്‍ കണക്കൂകൂട്ടുന്നതിലും അപ്പുറമാണെന്ന് കത്തില്‍ പറഞ്ഞു.
ബാങ്ക് ഓഫ് ഇസ്രായില്‍ മുന്‍ ഗവര്‍ണര്‍ പ്രൊഫ. ജേക്കബ് ഫ്രാങ്കല്‍, ബാങ്ക് ഓഫ് ഇസ്രായില്‍ മുന്‍ സുപ്പര്‍വൈസര്‍ റോണി ഹെസ്‌കിയാഹു, മുന്‍ ധനമന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഹൈം ഷാനി എന്നിവര്‍ കത്തെഴുതിയ സാമ്പത്തിക വിദഗ്ധരില്‍ ഉള്‍പ്പെടുന്നു.
ഇസ്രായില്‍ ആരംഭിച്ച യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ, ഇസ്രായിലിലെ 70 ശതമാനം സാങ്കേതിക സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരില്ലാതെ പ്രതിസന്ധിയിലാണ്. ജീവനക്കാരില്‍ ഭൂരിഭാഗവം സൈനിക റിസര്‍വ് ഡ്യൂട്ടിക്ക് പോയിരിക്കയാണെന്ന് ഇസ്രായില്‍ ഇന്നൊവേഷന്‍ അതോറിറ്റി നടത്തിയ സര്‍വായില്‍ പറയുന്നു. ബില്‍ഡേഴ്‌സ് മുതല്‍ റെസ്റ്റോറന്റുകള്‍ വരെ നിരവധി റീട്ടെയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടിരിക്കയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News