Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രാചരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ പോലീസില്‍ പരാതി

കൊച്ചി- കളമശ്ശേരി സ്‌ഫോടന പരമ്പരയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപി ഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പരാതി നല്‍കി. സംസ്ഥാന പ്രസിഡന്റ് എന്‍ അരുണാണ് കളമശ്ശേരി പോലിസില്‍ പരാതി നല്‍കിയത്.

കേരള സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക, മുസ് ലിം സമുദായത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രചാരണം നടത്തിയിട്ടുള്ളത്. കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

 

Latest News