- ഒരു സാധാരണ വിദ്യാർത്ഥി എങ്ങനെയാണ് രാഷ്ട്രീയത്തിലെ വെള്ളിനക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തലയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ.
തിരുവനന്തപുരം - മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരനെതിരെ താനടക്കമുള്ളവർ നയിച്ച തിരുത്തൽ വാദം തെറ്റായിരുന്നുവെന്നും അതിൽ പശ്ചാത്തപമുണ്ടെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നുവെന്ന ചിന്താഗതിയിൽ നിന്നാണ് തിരുത്തൽ വാദം ഉടലെടുത്തതെന്നും ഉമ്മൻചാണ്ടി സർക്കാറിൽ തനിക്ക് ഉപമുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി രാജശേഖരൻ എഴുതിയ 'രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും' എന്ന പുതിയ പുസ്തകത്തിലാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.
പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ആളാണ് ഞൻ. പക്ഷേ, ആ വിശ്വാസം തനിക്കു രാഷ്ട്രീയ നഷ്ടങ്ങളുണ്ടാക്കി. 2011-ലെ ഉമ്മൻചാണ്ടി സർക്കാറിൽ അഞ്ചാം മന്ത്രിസ്ഥാനം ചർച്ചകൾ കൊഴുത്തപ്പോൾ തനിക്ക് വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി പദവി താൻ വേണ്ടെന്നു വച്ചതാണ്. പിന്നീട് സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് അഭ്യന്തരമന്ത്രിയായതെന്നും ചെന്നിത്തല തുറന്നുപറഞ്ഞു.
താൻ എന്നും പാർട്ടിക്കു വിധേയനായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും പാർട്ടി പലപ്പോഴും തന്നോടു നീതി കാണിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഒരു സമുദായത്തിന്റെ പ്രതിനിധിയായി തന്നെ ബ്രാൻഡ് ചെയ്യാൻ ബോധപൂർവ ശ്രമമുണ്ടായി. സമുദായത്തിന്റെ പേരുപറഞ്ഞു മാറ്റിനിർത്തിയിട്ടുണ്ട്. പാർട്ടിശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ സംരക്ഷിക്കാൻ പാർട്ടി വരാത്തതിലും ദുഃഖമുണ്ട്. കേരളീയസമൂഹം മുമ്പ് മക്കൾ രാഷ്ട്രീയത്തിന് എതിരായിരുന്നുവെന്നും ഇന്ന് അതല്ല സ്ഥിതി, മക്കൾ രാഷ്ട്രീയം സാർവത്രികമാണെന്നും അതിലാരും തെറ്റു കാണുന്നില്ലെന്നും തിരുത്തൽ വാദം തെറ്റായിരുന്നുവെന്ന ഭാഗത്ത് പരാമർശമുണ്ട്.
'ഒരു സാധാരണ വിദ്യാർത്ഥി എങ്ങിനെയാണ് രാഷ്ട്രീയത്തിലെ വെള്ളിനക്ഷത്രമാകുന്നത് എന്നതിനൊരു പാഠപുസ്തകമാണ് രമേശ് ചെന്നിത്തലയെന്ന് പുസ്തകം അവതരിപ്പിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ കുറിച്ചു. സി.പി രാജശേഖരൻ നിരീക്ഷണങ്ങളും പഠനങ്ങളും അനുഭവങ്ങളും ഒട്ടും അതിശയോക്തിയോ അപഭ്രംശമോ ഇല്ലാതെ ഇവിടെ വിവരിച്ചതായും തരൂർ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയരചനകൾ വിരസമായ കാലത്ത്, ഒരു നോവൽ വായിക്കുന്ന പദസഞ്ചലനമാണ് ഇവിടെ നടത്തിയത്. ഒട്ടും തടസ്സമില്ലാതെ വളരെ വേഗത്തിൽ വായിച്ചുതീർക്കാവുന്നതാണ് പുസ്തകത്തിലെ ആഖ്യാനശൈലിയെന്നും തരൂർ അഭിപ്രായപ്പെട്ടു.