കാസര്‍കോട്-സ്കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ച സംഭവത്തിലും തിരുവനന്തപുരത്തെ റാഗിങ്ങിലും റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണന്. പട്ടിക വര്‍ഗ ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ രക്ഷിതാവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
കാസര്‍കോട് കോട്ടമല എംജിഎംഎ സ്കൂളില്‍ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തില്‍ രക്ഷിതാവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കിനില്‍ക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു. പ്രധാന അധ്യാപിക ഷേര്‍ളിക്കെതിരെ പട്ടികജാതി/പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിലും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എബിവിപി നേതാവിനെ കാണാന്‍ നിര്‍ദേശിച്ചത് അവഗണിച്ചതാണ് മര്‍ദനത്തിന് കാരണമായതെന്ന് വിദ്യാര്‍ഥി. ഒന്നാം വര്‍ഷം ഇക്കണോമിക്സ് വിദ്യാര്‍ഥി നീരജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം പോലീസില്‍ പരാതി നല്കി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. കാലിനും കഴുത്തിനും ഉള്‍പ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്