Sorry, you need to enable JavaScript to visit this website.

ഇന്ദ്രന്‍സിന് കിട്ടിയ അവാര്‍ഡില്‍ ഞാന്‍ തൃപ്തനല്ല; സുരേഷ് ഗോപി ഇങ്ങനെ പറയാന്‍ കാരണമുണ്ട്

'ഹോം' എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍ ഈ അവാര്‍ഡില്‍ താന്‍ തൃപ്തനല്ലെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി.
'എന്റെ കൂടെ ഇന്ദ്രന്‍സ് ഒരുപാട് സിനിമകളില്‍ കോമാളി വേഷങ്ങളൊക്കെ ചെയ്തു കണ്ടിട്ടുണ്ട്. 'മൊണോട്ടണി' ഒരിക്കലും ഫീല്‍ ചെയ്തിട്ടില്ലാത്ത ഒരു നടനാണ് ഇന്ദ്രന്‍സ്.
അപ്പോത്തിക്കിരി എന്ന സിനിമയില്‍ ഞാന്‍ കണ്ട എക്‌സലന്റ് ആക്ടര്‍ ഇന്ദ്രന്‍സ് ആണ്. അന്ന് ശരിക്കും ഇന്ദ്രന്‍സിന് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അത് കഴിഞ്ഞ് ഒരുപാട് സിനിമകളില്‍ എനിക്ക് തോന്നിയിരുന്നു ഒരു നാഷണല്‍ അവാര്‍ഡ് എന്തായാലും കിട്ടുമെന്ന് .
ഹോം സിനിമയുടെ അഭിനയത്തിന് ഞാന്‍ അങ്ങോട്ട് വിളിച്ച് പറഞ്ഞതാണ്, ആ സിനിമയില്‍ അവാര്‍ഡ് കിട്ടുമെന്ന്. പക്ഷേ ഈ നാഷണല്‍ അവാര്‍ഡില്‍ ഞാന്‍ തൃപ്തനല്ല, എനിക്കത് തൃപ്തികരമല്ല.
പക്ഷെ അയാള്‍ സാറ്റിഫൈഡ് ആവും. കാരണം അദ്ദേഹം ഇതിലും വലുത് അര്‍ഹിക്കുന്നുണ്ട്. അത്രക്ക് എസന്‍സ് ഉള്ള നടനാണ് ഇന്ദ്രന്‍സ് എന്നും ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

 

Latest News