ലഖ്‌നൗ- മകളും മരുമകളും ചായ ഉണ്ടാക്കി നൽകാൻ വൈകിയതിനെ തുടർന്ന് വഴക്കിട്ട 65 കാരൻ തീ കൊളുത്തി മരിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. അവധി കിഷോർ എന്നയാളാണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ചായ നല്‍കാന്‍ വൈകിയതിനെ ചൊല്ലി അവധ് കിഷോര്‍ മകളും മരുമകളുമായി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അവധ് കിഷോര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യ അവരുടെ വീട്ടിലാണ് താമസം. വിവാഹിതയായ മകള്‍ അവധ് കിഷോറിനൊപ്പമാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച മകളോടും മരുമകളോട് ചായ തരാന്‍ 65കാരന്‍ ആവശ്യപ്പെട്ടെങ്കിലും ചായ ലഭിച്ചില്ല. ഇരുവരുമായും വഴക്കിട്ട അവധ് കിഷോര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.