രാവിലെ വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍. പൊട്ടാസ്വം മഗ്‌നീഷ്യം എല്ലാം ധാരാളം അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം പക്ഷേ വെറും വയറ്റില്‍ കഴിക്കുന്നത് വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക എന്നാണ് പഠനം.
പോഷക ഗുണങ്ങളോടൊപ്പം അമ്ലഗുണവും അടങ്ങിയിട്ടുള്ള പഴമാണ് നേന്ത്രപ്പഴം. ഈ അമ്ലഗുണങ്ങള്‍ കാരണം വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് കുടലിലും ദഹന വ്യവസ്ഥയിലും പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകും. കൂടാതെ നേന്ത്രപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ വെറും വയറ്റില്‍ ശരീരത്തില്‍ എത്തുമ്പോള്‍ രക്തത്തിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ചതിനുശേഷം ആണ് നേന്ത്രപ്പഴം കഴിക്കുന്നതെങ്കില്‍ ഈ മഗ്‌നീഷ്യവും പൊട്ടാസ്യവും എല്ലാം ശരീരത്തിന് ഗുണകരമാകുന്നതാണ്. നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ള പെക്റ്റിന്‍ എന്ന ഫൈബര്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറക്കും.
നേന്ത്രപ്പഴത്തില്‍ ധാരാളം സ്വാഭാവിക ഷുഗറും അടങ്ങിയിട്ടുണ്ട്. മറ്റു ഭക്ഷണം കഴിച്ചതിനുശേഷം ആണ് നേന്ത്രപ്പഴം കഴിക്കുന്നതെങ്കില്‍ ഇത് തുലനം ചെയ്ത് പോകുന്നതാണ്. എന്നാല്‍ വെറും വയറ്റില്‍ ആണ് ഇത്രയും സ്വാഭാവിക ഷുഗര്‍ ഉള്ള നേന്ത്രപ്പഴം കഴിക്കുന്നതെങ്കില്‍ പെട്ടെന്ന് ഊര്‍ജം ലഭിക്കുന്നതായി ശരീരത്തിന് തോന്നുകയും എന്നാല്‍ അല്പസമയത്തിനുശേഷം ശരീരം ഊര്‍ജം ഇല്ലാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യും.