മുസ്ലിം രക്തമായതിനാലാണ് നിങ്ങളുടെ മൗനം; രൂക്ഷ വിമര്‍ശവുമായി ഉര്‍ദുഗാന്‍

അങ്കാറ-പാശ്ചാത്യ രാജ്യങ്ങള്‍ ഗാസയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാത്തത് ഒഴുകുന്നത് മുസ്ലിം രക്തമായതിനാലാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഗാസക്കെതിരായ ഇസ്രായേല്‍ ആക്രമണം ക്രൂരവും കിരാതവുമാണ്. മുസ്ലിംകളുടെ രക്തമായതിനാലണ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് രാഷ്ട്രാന്തരീയ നിയമങ്ങള്‍ വിഷയമാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
സംയമനം പാലിക്കാന്‍ ഇസ്രായിലിനോട് ആഹ്വാനം ചെയ്യുന്നതിനുപകരം ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളെ ഉര്‍ദുഗാന്‍ അപലപിച്ചു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇസ്രായില്‍ ഗാസക്കെതിരെ തുടരുന്ന യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ചത്.

 

Latest News