ജയ്പൂര്‍ - തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊത്താശ്രയുടെ വസതിയിലാണ് ഇ ഡി റെയ്ഡ്. നിയമന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെത്തുടര്‍ന്നാണ് റെയ്ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയില്‍നിന്നുള്ള സ്ഥാനാര്‍ഥി ഓം പ്രകാശ് ഹഡ്‌ലയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇതിനു പുറമെ മറ്റ് ആറിടങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനും ഇ ഡി സമന്‍സ് നല്‍കി. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസിലാണ് മുഖ്യമന്ത്രിയുടെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വെള്ളിയാഴ്ച ജയ്പൂരിലെയോ ന്യൂഡല്‍ഹിയിലെയോ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജസ്ഥാനില്‍ നവംബര്‍ 25 നാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.