ആൻഡ്രോയിഡിന്റെ കാലഹരണപ്പെട്ട പതിപ്പുകൾക്ക് നൽകുന്ന സേവനങ്ങളും അപ്ഡേറ്റുകളും വാട്സ്ആപ്പ് പൂർണമായും അവസാനിപ്പിച്ചു. പഴയ ഹാൻഡ്‌സെറ്റുകൾ കാലഹരണപ്പെട്ടതായി ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ആൻഡ്രോയിഡ് 4.4 സ്‌മാർട്ട്‌ഫോണുകളുള്ള ഉപയോക്താക്കൾക്ക് കൂടുതൽ അപ്‌ഡേറ്റുകൾ വാട്സ്ആപ്പ് നിർത്തലാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് കിറ്റ്കാറ്റ് എന്നറിയപ്പെടുന്ന ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾക്കുള്ള സേവനമാണ് നിർത്തിയത്.
കുറച്ച് ഉപയോക്താക്കൾ ഇപ്പോഴും ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് സർവേ കാണിച്ചത്. വാട്സ്ആപ്പ് തുടർന്നും ഉപയോഗിക്കുന്നതിന് ഈ ഉപയോക്താക്കൾ അവരുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഹാൻഡ്‌സെറ്റിലേക്ക് മാറുകയോ ചെയ്യേണ്ടിവരും.
ആൻഡ്രോയിഡ് കിറ്റ്കാറ്റ് 2013 സെപ്റ്റംബറിലാണ് പുറത്തിറങ്ങിയ്ത. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുള്ള ഉപയോക്താക്കൾ ഏകദേശം ഒരു പതിറ്റാണ്ടായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്.
ആൻഡ്രോയിഡ് 4.4-ൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 2023 മെയ് മാസത്തിൽ 0.5 ശതമാനത്തിനും 0.7 ശതമാനത്തിനും ഇടയിലായിരുന്നു. കാലഹരണപ്പെട്ട പതിപ്പിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുള്ള ഉപയോക്താക്കൾ തങ്ങളുടെ സ്‌മാർട്ട്‌ഫോണുകൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കണമെങ്കിൽ ആൻഡ്രോയിഡ് 5.0-ലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്കുള്ള അപ്‌ഡേറ്റ് ലഭ്യമല്ലെങ്കിൽ അവർ കൂടുതൽ ആധുനികമായ സ്‌മാർട്ട്‌ഫോണിലേക്ക് മാറേണ്ടി വരും.