Sorry, you need to enable JavaScript to visit this website.

യുഎസിലെ ലെവിസ്റ്റണില്‍ വെടിവെപ്പ്:  മരണം 22, നിരവധി പേര്‍ക്ക് പരിക്കേറ്റു 

ന്യൂയോര്‍ക്ക്-യുഎസിലെ മെയ്ന്‍ സംസ്ഥാനത്തെ ലെവിസ്റ്റണില്‍ നടന്ന വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. റോബര്‍ട്ട് കാര്‍ഡ് എന്നായാളാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം അധികൃതര്‍ പുറത്തുവിട്ടു. യുഎസ് ആര്‍മിയിലെ ആയുധസൂക്ഷിപ്പ് കേന്ദ്രത്തിലെ ഇന്‍സ്ട്രക്ടര്‍ ആണ് റോബര്‍ട്ട് എന്നും വിവരമുണ്ട്. മാനസിക അസ്വാസ്ഥ്യം അനുഭവിച്ചിരുന്നയാളാണ് റോബര്‍ട്ടെന്നും, മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അടുത്തിടെയാണ് ഇയാള്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതെന്നും പോലീസ് വ്യത്തങ്ങള്‍ പറയുന്നു.
ലെവിസ്റ്റണിലെ കായിക കേന്ദ്രത്തില്‍ ഒരു ബോളിംഗ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയെ പിടികൂടാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. വീടിന് പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ബ്രൗണ്‍ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചിട്ടുള്ള അക്രമി അത്യാധുനികമായ സെമി ആട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്.സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും, ജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും ഗവര്‍ണര്‍ ജാനറ്റ് മില്‍സ് അറിയിച്ചു.

 

Latest News