Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം ഉദ്ഘാടനത്തിനു ക്ഷണം കിട്ടി, ജീവിതത്തിലെ സൗഭാഗ്യമെന്ന് പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. രാമ ഭൂമി ക്ഷേത്ര ട്രസ്റ്റ് സംഘാടകര്‍ മോഡിയുടെ വസതിയില്‍ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.

ക്ഷണം സ്വീകരിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി അറിയിച്ചു.  ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നത് തന്റെ ജീവിതത്തിലെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന്  മോഡി എക്‌സ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ കുറിപ്പില്‍ പറഞ്ഞു.  

ഇന്നത്തെ ദിവസം വളരെ വികാരനിര്‍ഭരമായിരുന്നു. ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്നെ കാണാനായി വസതിയില്‍ എത്തി. ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ വളരെ അനുഗ്രഹീതനാണ്. ചരിത്രപരമായ ചടങ്ങിന് സാക്ഷിയാവുക എന്നത് ജീവിതത്തിലെ ഏറ്റവും ഭാഗ്യമായാണ് കണക്കാക്കുന്നത്-നരേന്ദ്ര മോഡി പറഞ്ഞു.
രാമക്ഷേത്രം ജനുവരി 22 ന് തുറക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് നേരത്തെ അറിയിച്ചിരുന്നു.  ജനുവരി 22 ന് ശ്രീരാമ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു.
ജനുവരി 14ന് ശേഷം മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കാനാണ് തീരുമാനം. പത്ത് ദിവസം ആഘോഷ പരിപാടികളായി ചടങ്ങുകള്‍ നടക്കും.

 

Latest News