ചെന്നൈ- ചെങ്കല്‍പേട്ടില്‍ ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ മരിച്ചു. ഊര്‍പാക്കത്ത് റെയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കര്‍ണാടക സ്വദേശികളായ സുരേഷ് (15), സഹോദരന് രവി (15), സുഹൃത്ത് മഞ്ജുനാഥ് (11) എന്നിവരാണു മരിച്ചത്.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ വരുന്നതറിയാതെ കുട്ടികള്‍ ട്രാക്കിലൂടെ പോവുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ താംബരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു