വാഷിങ്ടൻ - ഹമാസിനെതിരായ ഇസ്രായേലിന്റെ പോരാട്ടത്തിൽ ഫലസ്തീനികൾക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും നിഷേധിക്കുന്ന നടപടിയിൽ മുന്നറിയിപ്പുമായി യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇസ്രായേലിന്റെ ഇത്തരം നടപടികൾ അവർക്കു തന്നെ വിനയായാകുമെന്നാണ് ഒബാമയുടെ ഓർമപ്പെടുത്തൽ.
ഗസയിലെ ജനങ്ങൾക്ക് ശുദ്ധജലവും ഭക്ഷണവും വൈദ്യുതിയും നിഷേധിക്കുന്നതു പോലുള്ള നടപടികൾ ഇസ്രായേലിനോടുള്ള ഫലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായി തുടരുന്നതിന് ഇടയാക്കു. ഒപ്പം ഇസ്രായേലിന് ലോകരാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാൻ ഇത് കാരണമാകുമെന്നും ഇത് ശത്രുക്കൾക്ക് കൂടുതൽ ശക്തിപ്പെടാൻ അവസരമൊരുക്കുമെന്നും ഒബാമ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകൾ അവഗണിക്കുന്ന ഇസ്രായേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവർക്കുതന്നെ വിനയാകും. യുദ്ധമുഖത്ത് തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗസയിൽ) ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ തീരുമാനം അവർ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. മാത്രമല്ല, ഫലസ്തീന്റെ വരും തലമുറകൾക്കും ഇസ്രായേലിനോടുള്ള വിരോധം വർധിക്കും. ഇസ്രായേലിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രായേലിന്റെ ശത്രുക്കൾ കൂടുതൽ ശക്തിപ്പെടാനും ഈ മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീർഘകാല ശ്രമങ്ങൾ വഴിതെറ്റാനും ഈ നടപടികൾ ഇടയാക്കുമെന്നും' ഒബാമ ചൂണ്ടിക്കാട്ടി.