Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം, ഇഫ്ളു പ്രതിഷേധം ശക്തമാകുന്നു, 11 വിദ്യാർഥികൾക്കെതിരെ കേസ്

ഹൈദാരാബാദ്- ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ (ഇഫ് ളു) വിദ്യാർഥിനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പ്രോക്ടർ  സാംസന്റെ ഔദ്യോഗിക വസതിക്കുപുറത്ത് പ്രതിഷേധിച്ച പതിനൊന്ന് വിദ്യാർഥികൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തന്നെ അപായപ്പെടുത്താനുള്ള മുൻകൂർ പദ്ധതിയുമായാണ് വിദ്യാർഥികൾ എത്തിയതെന്ന് സാംസൺ അവകാശപ്പെട്ടു.

അതിനിടെ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനിൽ പരാതി നൽകുന്ന കാര്യം പരിഗണിക്കുകയാണെന്ന്  വിദ്യാർഥികളിലൊരാൾ പറഞ്ഞു.  ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുന്നതായി യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം  സംഭവങ്ങളോടുള്ള ഔദ്യോഗിക നിസ്സംഗത ആരോപിച്ചാണ് വിദ്യാർത്ഥി പ്രതിഷേധം തുടങ്ങിയത്.   ഒക്‌ടോബർ 18-ന് രാത്രിയാണ് കാമ്പസിൽ ഒരു വിദ്യാർത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.

വിദ്യാർത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം ഒക്ടോബർ 20 നാണ് ഇഫ് ളു ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഇന്റേണൽ കമ്മിറ്റി പ്രഖ്യാപിച്ചത്. 

Latest News