ചണ്ഡിഗഢ് - ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദർ ദേശ്വളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ജിമ്മിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈയിടെ മകന്റെ പ്രവർത്തനം കാരണം ഈ പോലീസ് ഉദ്യോഗസ്ഥൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജോഗീന്ദറിന്റെ ഐ.ഡി കാർഡ് ഉപയോഗിച്ച് ഒരു ടോൾ പ്ലാസ കടക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ മകൻ പോലീസ് പിടിയിലായിരുന്നു.