ബംഗളൂരു-കര്‍ണാടകയില്‍ ഇനി മുതല്‍ ഹിജാബ് ധരിച്ചും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പരീക്ഷകള്‍ എഴുതാം. ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി സുധാകറാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ മാസം കെ.എ.ഇ പരീക്ഷ നടക്കാനിരിക്കെയാണ് ഹിജാബ് ധരിച്ചവരേയും പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
28, 29 തീയതികളിലാണ് കെഎഇ പരീക്ഷ . കര്‍ണാടക സ്‌റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കിയോണിക്‌സ്), കര്‍ണാടക ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കര്‍ണാടക ബില്‍ഡിംഗ് ആന്റ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റിഡ് എന്നിവ ഉള്‍പ്പെടെ വിവിധ കോര്‍പ്പറേഷനുകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ.
കേന്ദ്ര മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ നീറ്റ് പോലും ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നുവെന്നും ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കാനാവില്ലെന്നും മന്ത്രി എം.സി.സുധാകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)