VIDEO തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയില്‍ ദോശ ചുട്ട് രാഹുല്‍ ഗാന്ധി

ഹൈദരാബാദ്- തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയില്‍ കയറി ദോശ ചുട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചാരണത്തിനിടെയാണ് റോഡരികിലെ കടയില്‍ രാഹുല്‍ തന്റെ പാചകവൈദഗ്ധ്യം പരീക്ഷിച്ചത്.  'വിജയഭേരി യാത്ര'യുടെ ഭാഗമായി രാഹുല്‍ഗാന്ധി കരിംനഗറില്‍ നിന്നാണ് ജഗ്തിയാലിലേക്ക് പുറപ്പെട്ടത്. നുകപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്ര നിര്‍ത്തി രാഹുല്‍  ഭക്ഷണശാലയില്‍ പോയി ദോശ ഉണ്ടാക്കുന്ന ഒരാളുമായി ആശയവിനിമയം നടത്തി.  
 ദോശയുണ്ടാക്കുന്നതിനെക്കുറിച്ച് അയാളോട് ചോദിച്ചു. തുടര്‍ന്നാണ് ദോശയുണ്ടാക്കാന്‍ രാഹുല്‍ ശ്രമം നടത്തിയത്. വഴിയാത്രക്കാരുമായി കുശലം പങ്കിട്ട രാഹുല്‍ഗാന്ധി, കുട്ടികള്‍ക്ക് ചോക്ലേറ്റുകളും നല്‍കി. നവംബര്‍ 30നാണ്  119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്

 

Latest News