കൊച്ചി- ഷെയിന്‍ നിഗവും സണ്ണി വെയ്നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ എത്തുന്ന ചിത്രമാണ് വേല. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം. സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തില്‍ നവംബര്‍ 10ന് തിയേറ്ററുകളിലേക്കെത്തുന്നു.
ആര്‍ഡിഎക്‌സിന്റെ വന്‍ വിജയത്തിന് ശേഷം സംഗീത സംവിധായകന്‍ സാം സി. എസ്സ് ഒരുക്കുന്ന മനോഹര ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും പാതകള്‍ എന്ന ലിറിക് വിഡിയോക്കും ഗംഭീര പ്രേക്ഷക അഭിപ്രായങ്ങള്‍ നേടുന്നതിനൊപ്പം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തുകയും ചെയ്തു.
പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു.
സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
വേലയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജന്‍, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.